ആപ്പിളിന്റെ പുതിയ സിഒഒ ആയി ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സാബിഹ് ഖാൻ

പ്രമുഖ ടെക് കമ്പനിയായ ആപ്പിളിന്റെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (സിഒഒ) ചമുതലയേൽക്കാൻ ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സാബിഹ് ഖാൻ. മൂന്ന് പതിറ്റാണ്ടായി ആപ്പിളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നയാളാണ് സാബിഹ് ഖാൻ. നിലവിലെ സിഒഒ ആയ ജെഫ് വില്യംസ് ഈ മാസം അവസാനം സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് നിയമിക്കുന്നത് സാബിഹ് ഖാൻ സ്ഥാനമേൽക്കുന്നത്. നിലവില്‍ സാബിഹ് ഖാന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റാണ്.
പുതിയ പദവി വഹിക്കാന്‍ പോകുന്ന സാബിഹ് ഖാന് നിലവിലെ ആപ്പിള്‍ സിഇഒ ആയ ടിം കുക്ക് പ്രശംസിച്ചു. ‘ബുദ്ധിമാനായ തന്ത്രജ്ഞനും ആപ്പിളിന്റെ വിതരണ ശൃംഖലയുടെ കേന്ദ്ര ശില്പികളില്‍ ഒരാളുമാണ് അദ്ദേഹം. സാബിഹ് മൂല്യങ്ങളില്‍ അധിഷ്ഠിതമായി കാര്യങ്ങൾ ചെയ്യുന്നയാളാണ്, അദ്ദേഹം ഒരു അസാധാരണ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരിക്കുമെന്ന് എനിക്കറിയാം. ആഗോളതലത്തിൽ കമ്പനിയ്ക്കുണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ അദ്ദേഹത്തിന് കഴിവുണ്ടെന്നും ഇത് പലരീതിയിൽ സഹായകരമായിട്ടുണ്ട്.’
‘- ടിം കുക്ക് കൂട്ടിച്ചേര്‍ത്തു.
1966-ല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ ജനിച്ച സാബിഹ് ഖാന്‍, 10-ാം വയസ് ഉള്ളപ്പോഴാണ് കുടുംബത്തോടൊപ്പം സിംഗപ്പൂരിലേക്ക് താമസം മാറുന്നത്. അവിടെ അദ്ദേഹം ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ചേരുകയും സാമ്പത്തിക ശാസ്ത്രത്തിലും മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിലും ബിരുദം നേടുകയും ചെയ്തു. പിന്നീട് റെന്‍സീലര്‍ പോളിടെക്‌നിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
ജിഇ പ്ലാസ്റ്റിക്‌സിലാണ് (ഇപ്പോള്‍ SABIC) സാബിഹ് ഖാന്‍ ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1995ലാണ് സാബിഹ് ഖാന്‍ ആപ്പിളില്‍ ചേര്‍ന്നത്. ടെക് കമ്പനിയിലെ 30 വര്‍ഷത്തെ സേവനത്തിനിടെ, ആപ്പിളിന്റെ ആഗോള വിതരണ ശൃംഖല രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. 2019ലാണ് അദ്ദേഹം കമ്പനി ഓപ്പറേഷന്‍സിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായത്. ആസൂത്രണം, സംഭരണം, നിര്‍മ്മാണം, ലോജിസ്റ്റിക്സ് തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തതിന് പുറമേ ഉല്‍പ്പന്ന ഗുണനിലവാരത്തിന്റെ ചുമതലഉൾപ്പെട വഹിച്ചിട്ടുള്ള സാബിഹ് ഖാന്‍ നേരത്തെ ആപ്പിളിന്റെ കാര്‍ബണ്‍ ബഹിര്‍ഗമനം 60 ശതമാനത്തിലധികം കുറക്കുന്നതിന് കമ്പനിയെ സഹായിച്ചിട്ടുണ്ട്.
Tag; Indian-American Sabih Khan named Apple’s new COO