ഇറാനിൽ നിന്നും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: അമേരിക്ക ഇറാനിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കൽ ശക്തമാക്കി. കെർമൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ 130 വിദ്യാർഥികളെയാണ് സുരക്ഷിതമായി മാറ്റിയിരിക്കുന്നത്. വിദ്യാർഥികളെ കെർമനിൽ നിന്നും മഷാദിലേയ്ക്ക് ആറ് ബസുകളിലായി മാറ്റിയാണ് ഒഴിപ്പിച്ചത്. ഇന്നും ഇറാനിൽ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ ഡൽഹിയിലെത്തും. ആദ്യ വിമാനം പുലർച്ചെ നാലരയ്ക്ക്യും രണ്ടാമത്തേത് പതിനൊന്നരയ്ക്ക് ഡൽഹിയിലെത്താനാണ് സാധ്യത. യാത്രാ ക്രമീകരണം ഇന്ത്യൻ എംബസിയാണ് നടത്തുന്നത്.