ഇറാൻ-ഇസ്രയേൽ സംഘർഷം കടുപ്പം: ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ന് മറുപടിയായി നൂറോളം ഡ്രോണുകളുമായി ഇറാൻ ആക്രമണം ആരംഭിച്ചു

ടെഹ്റാൻ: മദ്ധ്യേഷ്യയിൽ യുദ്ധസമാനമായ സ്ഥിതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇറാൻ ഇസ്രയേലിനെതിരെ ശക്തമായ തിരിച്ചടിയിലേക്ക് നീങ്ങിയതായി റിപ്പോർട്ടുകൾ. ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റൈസിങ് ലയൺ’ന് മറുപടിയായി, ഇറാൻ നൂറോളം ഡ്രോണുകളാണ് ഇസ്രയേലിലേക്കു വിക്ഷേപിച്ചത്.
ഇറാനെതിരായ അക്രമണങ്ങൾക്ക് “കയ്പേറിയതും വേദനാജനകവുമായ” പ്രതികരണമുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളിയാഴ്ച പുലർച്ചെയോടെ നടന്ന ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് ശക്തമായ പ്രതികരണം നൽകുമെന്ന് ഇറാൻ സൈന്യവും വ്യക്തമാക്കി. അതേസമയം, ഇറാൻ ആണവായുധ നിർമ്മാണത്തിലേക്ക് ഒരിക്കൽ കൂടി തിരിച്ചുവരുന്നതിന് സാധ്യതയില്ലെന്ന് ഇസ്രയേൽ പ്രതിരോധ സേന വ്യക്തമാക്കി.