ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യത
എറണാകുളം: ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 7 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദവും അറബിക്കടലിന്റെ കേരള തീരത്തെ ന്യുനമര്‍ദപാത്തിയുമാണ്. കേരള തീരം മുതല്‍ വടക്കന്‍ കര്‍ണാടക തീരം വരെയാണ് പുതിയ ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിരിക്കുന്നത്. തീവ്രന്യൂനമര്‍ദ്ദം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. വടക്കു ദിശയില്‍ ഒഡിഷ പശ്ചിമ ബംഗാള്‍ തീരത്തേക്ക് സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദം അതിതീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.