ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഐ ആർ ജി സി ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ടെൽഅവീവ്: ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസമിയും ഡെപ്യൂട്ടി ജനറൽ ഹസൻ മൊഹാകികും ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബെഞ്ചമിൻ നേതന്യാഹു അറിയിച്ചു.
ഞായറാഴ്ച ഇസ്രയേൽ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ പത്തുപേർ കൊല്ലപ്പെടുകയും 200 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച മുതൽ തുടങ്ങിയ ആക്രമണത്തിൽ 14 ഇറാൻ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.