ഭീകർക്കായുള്ള തിരച്ചിലിനിടെ സാധാരണക്കാരെ സൈനികർ മർദ്ദിച്ചെന്ന് ആരോപണം
ജമ്മു: ഭീകർക്കായുള്ള തിരച്ചിലിനിടെ സാധാരണക്കാരെ സൈനികർ മർദ്ദിച്ചെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സൈന്യം. ജമ്മു കശ്മീരിലെ കിഷ്ത്വാർ മേഖലയിലെ തിരച്ചിലിനിടെ ഉണ്ടായ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
മുഗൾ മൈതാനം പ്രദേശത്ത് നടന്ന തിരച്ചിലിനിടെയാണ് ആരോപണത്തിടയായ സംഭവം ഉണ്ടാകുന്നത്. പ്രദേശത്തെ അഞ്ച് സാധാരണക്കാരെ തിരച്ചിലിനിടയിൽ സൈനികർ പിടിച്ചുവെച്ചെന്നും മർദ്ദിച്ചെന്നുമായിരുന്നു ആരോപണം. ഇതിൽ അന്വേഷണം നടത്താനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
രാഷ്ട്രീയ റൈഫിൾസ് ഗ്രൂപ്പിലെ സൈനികർക്കെതിരെയാണ് ആരോപണം. നവംബർ 20നായിരുന്നു മേഖലയിൽ തിരച്ചിൽ ഉണ്ടായത്. മർദ്ദന ആരോപണം സത്യമാണോ എന്നറിയാൻ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഭീകരരുടെ നീക്കങ്ങൾ തടയാനുള്ള ശ്രമങ്ങൾ തുടരുകയാണനും ‘വൈറ്റ് നൈറ്റ് കോർപസ്’ ട്വിറ്ററിലൂടെ അറിയിച്ചു.