ജാനകി അല്ല ഇനി മുതൽ ജാനകി.വി; ജെഎസ്കെ ചിത്രത്തിന്റെ പേരുമാറ്റാമെന്ന് നിർമാതാക്കൾ.

ജെഎസ്കെ– ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമിയിൽ നായികാകഥാപാത്രമായ ജനകിയുടെ പേര് വി.ജാനകി എന്നു മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ചിത്രത്തിന്റെ പേര് ‘ജെഎസ്കെ– ജാനകി.വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നായി മാറും. നിബന്ധനയും നിർമാതാക്കൾ അംഗീകരിച്ചു. മാറ്റങ്ങള്‍ വരുത്തിയ ഭാഗങ്ങൾ വീണ്ടും സമർപ്പിച്ചാൽ 3 ദിവസത്തിനുള്ളിൽ പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് അറിയിച്ചു.
സിനിമയുടെ ടീസർ അടക്കമുള്ളവ ജാനകി എന്ന പേരിൽ ആയതിനാൽ പേരുമാറ്റുക ബുദ്ധിമുട്ടാണെന്നും നിർമാതാക്കൾ അറിയിച്ചു. സിനിമയുടെ ടീസർ അടക്കമുള്ളവ ജാനകി എന്ന പേരിൽ ആയതിനാൽ പേരുമാറ്റുക ബുദ്ധിമുട്ടാണെന്നും നിർമാതാക്കൾ അറിയിച്ചു. എന്നാൽ പേരു മാറ്റണമെന്ന നിലപാടിൽ സെൻസർബോർഡ് ഉറച്ചുനിന്നതോടെ, കേസ് വീണ്ടും പരിഗണിച്ചപ്പോൾ നിർമാതാക്കൾ അതിനു തയാറാണെന്ന് അറിയിക്കുകയായിരുന്നു.