Latest News

‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

 ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദം; സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സുരേഷ് ​ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തിൽ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നൽകുന്നതിൽ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഇന്ത്യലെ പേരുകൾ പലതും ഏതെങ്കിലും ദൈവങ്ങളോട് ചേർന്നതാവും. എല്ലാ മതങ്ങളിലും അത് ഉണ്ടെന്നും കോടതി വ്യക്തമാക്കി.

ജാനകി എന്ന പേരിന് എന്താണ് കുഴപ്പം. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവിൽ നൽകിയ കാരണങ്ങൾക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണമെന്നും ഹെെക്കോടതി പറഞ്ഞു.

കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാകൾ രംഗത്തെത്തി. എന്നാൽ സിനിമ കാണേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജാനകി എന്ന പേര് എങ്ങനെയാണ് പ്രോകോപിതമാകുന്നതെന്നും കോടതി ചോദിച്ചു.

സെൻസർ ബോർഡ്‌ പറയുന്ന കാരണം പ്രാഥമ ദൃഷ്ടിയാൽ നിലനിൽക്കുന്നതായി തോന്നുന്നില്ല. ജാനകി എന്ന പേര് ഉപയോഗിക്കാൻ എന്ത് കൊണ്ട് ആവില്ല എന്ന് കൃത്യമായ വിശദീകരണം നൽകാനും കോടതി ആവശ്യപ്പെട്ടു.

Tag: ‘Janaki v/s State of Kerala’ controversy; High Court strongly criticizes Censor Board

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes