വന്ദേ ഭാരതിൽ കേരളത്തിലെ ആദ്യ യാത്ര നടത്തി ബിജെപി നേതാക്കൾക്കൊപ്പം ജ്യോതി മൽഹോത്രയും; ദൃശ്യങ്ങൾ പുറത്ത്

ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയ്ക്കൊപ്പം വന്ദേ ഭാരതിൽ കേരളത്തിലെ ആദ്യ യാത്ര നടത്തി ബിജെപി നേതാക്കളും. സംസ്ഥാന ടൂറിസം വകുപ്പിനെതിരെ ക്യാമ്പയിൻ ശക്തമാക്കുന്നതിനിടയിലാണ് ബിജെപി നേതാക്കളെ വെട്ടിലാക്കി പുതിയ ദൃശ്യങ്ങൾ പുറത്തുവന്നത്.
വന്ദേ ഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടന യാത്രയിൽ ബിജെപി നേതാക്കളായ വി മുരളീധരനും, കെ സുരേന്ദ്രനും ഒപ്പമുള്ളതാണ് പുതിയ ദൃശ്യങ്ങൾ. വി മുരളീധരൻ വന്ദേഭാരതിനെ കുറിച്ച് ജ്യോതി മൽഹോത്രയോട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.
സംസ്ഥാന ടൂറിസം വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ചാരവൃത്തി കേസിൽ അറസ്റ്റിലായ ജ്യോതി മൽഹോത്രയുടെ കേരള യാത്രയെ ബിജെപി വിമർശിച്ചിരുന്നത്. ഇതിനിടിലാണ് ജ്യോതി മൽഹോത്രയുടെ ദൃശ്യങ്ങൾ പുറത്തുവന്നത്.
അതേസമയം, ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനയാത്രയ്ക്ക് വലിയ വാർത്താപ്രാധാന്യമാണ് മാധ്യമങ്ങൾ കൊടുക്കുന്നതെന്നും വിവാദം ടൂറിസം മേഖലയെ ബാധിക്കരുതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനിടെ സംസ്ഥാന ടൂറിസം വകുപ്പിന് പൂർണ്ണ പിന്തുണയുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്തെത്തി. വ്ളോഗർ എന്ന നിലയിലാണ് ജ്യോതി കേരളത്തിൽ എത്തിയത്. അതിൽ ടൂറിസം വകുപ്പിനെയും ടൂറിസം മന്ത്രിയെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
Tag: Jyoti Malhotra along with BJP leaders made her first trip to Kerala in Vande Bharat; visuals out