യോഗി ആദിത്യനാഥിനേക്കാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വിശ്വാസം പിണറായി വിജയനെയാണെന്ന് കെ മുരളീധരന്‍
കാരശ്ശേരി: യോഗി ആദിത്യനാഥിനേക്കാള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വിശ്വാസം പിണറായി വിജയനെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി ഇതുവരെ പങ്കെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കല്‍പ്പൂരില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ വരെ പ്രസംഗിക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി പാലക്കാട്ട് ബിജെപിക്കെതിരെ പ്രസംഗിക്കാന്‍ പോകാത്തതെന്താണെന്നും മുരളീധരന്‍ ചോദിച്ചു. അയല്‍സംസ്ഥാനങ്ങള്‍ വികസനത്തില്‍ ശ്രദ്ധിക്കുമ്പോള്‍ കേരളത്തില്‍ ഒന്നുംനടക്കുന്നില്ലെന്നും ധൂര്‍ത്തും കെടുകാര്യസ്ഥതയും മാത്രമാണുള്ളതെന്ന് മുരളീധരന്‍ പറഞ്ഞു. കോടഞ്ചേരി പഞ്ചായത്തുതല കുടുംബസംഗമം നൂറാം തോട്ടില്‍ ഉദ്ഘാടനം ചെയ്യവേയാണ് ഇക്കാര്യം പറഞ്ഞത്.
കേരളത്തില്‍ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ കാശില്ല. നവകേരള സദസ്സില്‍ ഒന്നും നടന്നില്ല. കേരളീയത്തിന്റെ പേരിലും ധൂര്‍ത്ത് നടന്നു. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത അവസരംപോലെ ഉപയോഗിച്ച് വോട്ടുതട്ടാനുള്ള ശ്രമമാണ് എല്‍ഡിഎഫും ബിജെപിയും നടത്തുന്നത്. പടിഞ്ഞാറെത്തറ-പൂഴിത്തോട് ബദല്‍റോഡ് ഇതുവരെയും യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. തുരങ്കപ്പാതയ്ക്ക് ആരും എതിരല്ല. പക്ഷെ ജനങ്ങളുടെ ആശങ്കയകറ്റണം. പൂരം കലക്കിയത് ബിജെപിയെ ജയിപ്പിക്കാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.