വിവാദ പരാമർശവുമായി കെ.സുരേന്ദ്രൻ, ശിഖണ്ഡികളെ മുൻനിർത്തി ജയിക്കാമെന്നത് സതീശൻ്റെ വ്യാമോഹം
ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ‘ശിഖണ്ഡി’കള്‍ പലപ്പോഴുമുണ്ടാകുമെന്ന പരാമര്‍ശമാണ് സന്ദീപിനെതിരെ സുരേന്ദ്രന് നടത്തിയത്. വോട്ടെണ്ണല്‍ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ശക്തിയെന്താണെന്ന് അറിയുമെന്നും സുരേന്ദ്രന് പറഞ്ഞു.
‘ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പന് താടികളിലല്ല, ഭൂമിയില്‍ കാലുറപ്പിച്ചിരിക്കുന്ന പതിനായിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ശക്തിയെന്താണെന്ന് 23-ാം തീയതി വോട്ടെണ്ണുമ്പോള്‍ പറയാം. ശിഖണ്ഡികള് പലപ്പോഴുമുണ്ടാകും. എസ്ഡിപിഐയെയും പിഎഫ്ഐയെയും കൂട്ടുപിടിച്ച് ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഈ തിരഞ്ഞെടുപ്പ് ജയിക്കാമെന്നുള്ളത് വി ഡി സതീശന്റെ വ്യാമോഹം മാത്രമാണ്’, സുരേന്ദ്രന് പറഞ്ഞു.
വി ഡി സതീശന് ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ബലിധാനികളെ അപമാനിച്ചവര്‍ക്ക് വോട്ടില്ലെന്നും പുറത്താക്കാനും മാത്രം സന്ദീപ് ബിജെപിയില്‍ ആരുമല്ലായിരുന്നുവെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.