പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അഞ്ചുവയസ്സുകാരൻ മരണപ്പെട്ടു. തമിഴ്നാട് സേലം സ്വദേശി കളുടെയ മകൻ ഹാരിത്ത് ആണ് മരണപ്പെട്ടത്.
മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാർട്ടേഴ്സിന് മുന്നിൽ വെച്ചാണ് ഹാരിത്തിനെ തെരുവുനായ കടിച്ചത്. മുഖത്തും കണ്ണിനുമാണ് കടിയേറ്റത്. ഉടൻ തന്നെ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വാക്സിൻ നൽകി. നാലു വാക്സിൻ നൽകിയെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് കുട്ടിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 12 ദിവസമായി ഹാരിത്ത് വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം.