പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി 20 വർഷത്തിനുശേഷം പിടിയിൽ

കണ്ണൂർ: രണ്ടു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതി രാകേഷ് (45) 20 വർഷത്തിനുശേഷം പിടിയിൽ. രാകേഷും കൂട്ടുകാരനും ചേർന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ രാകേഷ് മുങ്ങി. പിന്നീട് 20 വർഷത്തിനുശേഷം പോണ്ടിച്ചേരി കോട്ടക്കുപ്പത്തിൽ പ്രതിയെ പോലീസ് പിടികൂടി.