പറമ്പായി ആത്മഹത്യ കേസ്: രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി വിവരം

കണ്ണൂർ: പറമ്പായിയിലെ റസീന മൻസിലിൽ റസീന (40) ജീവനൊടുക്കിയ കേസിൽ രണ്ട് പ്രതികൾ വിദേശത്തേക്ക് കടന്നതായി വിവരം. കേസിലെ നാലാം പ്രതിയും അഞ്ചാം പ്രതിയുമാണ് വിദേശത്തേക്ക് കടന്നത്. ഇരുവരും എസ്‌ഡിപിഐ പ്രവർത്തകരാണ്. യുവതിയെയും ആൺ സുഹൃത്തിനെയും ആൾക്കൂട്ട വിചാരണ ചെയ്ത് അപമാനിച്ച സംഭവത്തിൽ റസീന ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.