കണ്ണൂർ യുവതിയുടെ ആത്മഹത്യ: യുവതിയുമായി സാമ്പത്തിക ഇടപാടില്ലെന്ന് ആൺസുഹൃത്ത്

കണ്ണൂർ: കണ്ണൂർ കായലോട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് പങ്കില്ലെന്ന് ആൺസുഹൃത്ത്. കുടുംബം ആരോപിക്കുന്നത് പോലെ യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. മൂന്നുവർഷം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് ഇയാൾ പോലീസിന് മൊഴി നൽകി. ആൾക്കൂട്ട വിചാരണ നടന്നുവെന്നും തന്റെ ഫോൺ പിടിച്ചെടുത്തുവെന്നും യുവാവ് മൊഴി നൽകി. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്താനാണ് പോലീസിന്റെ തീരുമാനം. ശനിയാഴ്ച രാവിലെയാണ് പോലീസിന് മുൻപിൽ ആൺസുഹൃത്ത് ഹാജരായത്.
വ്യാഴാഴ്ചയാണ് കായലോട് പറമ്പായിയിൽ റസീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. റസീന എഴുതിയ ആത്മഹത്യ കുറുപ്പിലെ ആൾക്കൂട്ട വിചാരണയാണ് മരണകാരണമെന്നതിന്റെ അടിസ്ഥാനത്തിൽ എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ആത്മഹത്യക്ക് കാരണം ആൺ സുഹൃത്താണെന്നും അറസ്റ്റിലായവർ ബന്ധുക്കളും നിരപരാധികളുമാണെന്നും യുവതിയുടെ മാതാവ് ആരോപിച്ചിരുന്നു. എന്നാൽ ജീവിക്കാൻ അനുവദിക്കില്ലെന്ന തോന്നലിലാണ് റസീന ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.