Latest News

ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി കാന്താര 2, വീഡിയോ പുറത്ത്. അടുത്ത 1000 കോടിയോ?

 ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി കാന്താര 2, വീഡിയോ പുറത്ത്. അടുത്ത 1000 കോടിയോ?

കെജിഎഫ് എന്ന സിനിമയോട് കൂടിയാണ് കന്നഡ ഇൻഡസ്‍ട്രി രാജമൊട്ടുക്കും ശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ന്ന് കാന്താരയും കന്നഡ സിനിമാ ലോകത്തെ രാജ്യത്തിന്റെ ശ്രദ്ധയിലെത്തിച്ചു. താരങ്ങളടക്കം വാഴ്‍ത്തിയ കെജിഎഫ് ബോക്സ് ഓഫീസ് കളക്ഷനിലും അത്ഭുതപ്പെടുത്തി. കുറഞ്ഞ ചെലവില്‍ ഒരുക്കിയ ചിത്രത്തിന്റെ അത്ഭുതപ്പെടുത്ത ദൃശ്യങ്ങള്‍ കണ്ട് പൃഥ്വിരാജടക്കം അഭിനനന്ദനുമായി എത്തിയിരുന്നു. കന്നഡയില്‍ മാത്രം ആദ്യം പ്രദര്‍ശനത്തിനെത്തിയ ചിത്രം പിന്നീട് മലയാളമടക്കമുള്ള ഭാഷകളില്‍ റിലീസ് ചെയ്‍ത് കൂടുതല്‍ പേരിലേക്ക് എത്തി. അതിനാല്‍ തന്നെ കാന്താര 2വും രാജ്യമൊട്ടാകെയുള്ള സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കാന്താരയുടെ പ്രീക്വലായിട്ടാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിയെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ്. കാന്താര 2വിന്റെ മേയ്‍ക്കിംഗ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

കാന്താര പ്രീക്വലുമായി (കാന്താര ചാപ്റ്റര്‍ ഒന്ന് എന്ന പേരിലാണ് രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്) ബന്ധപ്പെട്ട് മുൻപ് പുറത്തുവിട്ട അനൗൺസ്മെന്റ് പോസ്റ്ററും ടീസറും അടക്കമുള്ളവ ഏറെ ശ്രദ്ധനേടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം കാന്താര ചാപ്റ്റർ 1ന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഋഷഭ് ഷെട്ടിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചുള്ളതാണ് പോസ്റ്റർ. നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ് സ്പെഷ്യൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. കയ്യിൽ മഴുവും പരിചയുമായി രൗദ്ര ഭാ​ഗവത്തിലുള്ള ഋഷഭ് ഷെട്ടിയെ പോസ്റ്ററിൽ കാണാനാകും.സിനിമ ഒക്ടോബർ 2ന് ലോകമെമ്പാടുമായി റിലീസ് ചെയ്യുമെന്നും പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്. മുൻ അപ്ഡേറ്റുകളെ പോലെ തന്നെ ഈ പോസ്റ്റും സിനിമാ പ്രേക്ഷകരിൽ വൻ ആവേശവും കാത്തിരിപ്പും ഉളവാക്കിയിട്ടുണ്ട്. ഇപ്പോള്‍ മേയ്‍ക്കിംഗ് വീഡിയോയും പുറത്തുവന്നതോടെ സിനിമയുടെ ആരാധകര്‍ ആവേശത്തിന്റെ ഉച്ഛസ്ഥായിലാണ്. ഈ വർഷം 1000 കോടി ക്ലബ്ബിൽ ഇടംനേടാൻ പോകുന്ന സിനിമയാണിതെന്നാണ് പ്രേക്ഷകരുടെ പ്രവചനങ്ങളും.

ആദ്യ ഭാ​ഗത്തിൽ നിന്നും വിഭിന്നമായി വൻ ക്യാൻവാസിലാണ് കാന്താര ചാപ്റ്റർ 1 ഒരുക്കുന്നത്. 500 ഫൈറ്റർമാർ അണിനിരക്കുന്ന യുദ്ധരം​ഗവും സിനിമയിലുണ്ടാകുമെന്ന് പറയപ്പെടുന്നു. ഇതിനായി പ്രമുഖരായ പല സ്റ്റണ്ട് മാസ്റ്റർമാരും ഒന്നിച്ച് ചേരും. 2022 സെപ്റ്റംബര്‍ 30ന് ആയിരുന്നു കാന്താര റിലീസ് ചെയ്തത്. 16 കോടി ആയിരുന്നു ബജറ്റ്. ഋഷഭ് ഷെട്ടി ഡബിൾ റോളിൽ എത്തിയ ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. 125 കോടിയാണ് കാന്താര ചാപ്റ്റർ 1ന്റെ ബജറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes