Latest News

കോവിഡിനെതിരെ പ്രായമായവർ മുൻകരുതലെടുക്കണം: മന്ത്രി വീണ ജോർജ്

 കോവിഡിനെതിരെ പ്രായമായവർ മുൻകരുതലെടുക്കണം: മന്ത്രി വീണ ജോർജ്

പ്രായമായവരിലും മറ്റു രോഗങ്ങളുള്ളവരിലും കോവിഡ് ഗുരുതരമാകുന്ന സാഹചര്യത്തിൽ ഇക്കൂട്ടർ പ്രേത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശം നൽകി. സംസ്ഥാനത്ത് നിലവിൽ 2223 ആക്റ്റീവ് കേസുകളും 96 പേർ ചികിത്സയിലുമാണ്. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗം പേരും മറ്റ് രോഗങ്ങൾ ഉള്ളവരാണ്. കോവിഡിന്റെ വകബേധങ്ങളായ എൽ എക്സ് 7, എസ് എഫ് ജി എന്നിവക്ക് തീവ്രത കുറവാണെങ്കിലും രോഗവ്യാപന ശേഷി കൂടുതലാണ്. ഈ വകബേധങ്ങളാണ് കേരളത്തിൽ കൂടുതലും കണ്ടു വരുന്നത്.

പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് നിർബന്ധമായും ധരിക്കണം. ജലദോഷം, ചുമ, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ മാസ്‌ക് ഒഴിവാക്കരുത്. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഇടക്ക് വൃത്തിയാക്കുക. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യമായതിനാൽ ജലജന്യ രോഗങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്. ഇതിനായി മുൻകരുതലെടുക്കണം. വെള്ളം കെട്ടികിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും കൊതുക് നിവാരണ പ്രവർത്തനങ്ങൾ നടത്താനും ശ്രമിക്കണം. എലിപ്പനിക്കെതിരെ ജാഗ്രത വേണം. മലിനജലത്തിലിറങ്ങിയവർ എലിപ്പനി പ്രതിരോധ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം കഴിക്കണം. കോളറ മഞ്ഞപ്പിത്തം എന്നീ രോഗങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes