കേരള ക്രിക്കറ്റ് ലീഗ് ; ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ

കേരള ക്രിക്കറ്റ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായി സഞ്ജു സാംസൺ. തിരുവനന്തപുരത്ത് നടക്കുന്ന താരലേലത്തിൽ 26.8 ലക്ഷത്തിനാണ് ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്.
വാശിയേറിയ ലേലത്തിനൊടുവിലാണ് 3 ലക്ഷം മാത്രം അടിസ്ഥാന വില ഉണ്ടായിരുന്ന സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയത്.
KCL രണ്ടാം സീസണിന് മുന്നോടിയായി നടക്കുന്ന താരലേലത്തിൽ ഒരു ടീമിന് ആകെ ചിലവാക്കാവുന്ന തുക അൻപത് ലക്ഷമാണ്. അതിന്റെ പകുതിയിലധികം തുക നൽകിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഞ്ജുവിനെ ടീമിൽ എത്തിച്ചിരിക്കുന്നത്.
സഞ്ജുവിന് പുറമെ ജലജ് സക്സേനയെ 12.4 ലക്ഷത്തിന് ആലപ്പി റിപ്പിൾസും, ബേസിൽ തമ്പിയെ 8.4 ലക്ഷത്തിന് ട്രിവാൻഡ്രം റോയൽസും, 12.8 ലക്ഷത്തിന് വിഷ്ണു വിനോദിനെയും, 8.4 ലക്ഷത്തിന് എംസ് അഖിലിനെയും കൊല്ലം സൈലേഴ്‌സ് സ്വന്തമാക്കി.
Tag: Kerala Cricket League; Sanju Samson becomes the most valuable player in history