കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ നിലനിൽക്കുമെന്ന് ഹെെക്കോടതി

കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌ത വൈസ് ചാൻസലറിന്റെ നടപടി സ്റ്റേ ചെയ്യില്ലെന്ന് ഹൈക്കോടതി. അഡ്മിനിസ്ട്രേറ്റീവ് നടപടികളിൽ ഉചിതമായ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടോ എന്നതിനെക്കുറിച്ച് വിശദമായ വിശദീകരണം ആവശ്യപ്പെട്ടാണ് ജസ്റ്റിസ് എൻ. നഗരേഷ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഇടപെട്ടത്. സർവകലാശാലയും കേരള പൊലീസും ഈ കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കണമെന്നും, സെനറ്റ് ഹാളിന് പുറത്ത് ഉണ്ടായ ക്രമസമാധാന പ്രശ്‌നം സംബന്ധിച്ച വിശദീകരണം പോലീസിൽ നിന്നും വേണമെന്നും കോടതി നിർദ്ദേശിച്ചു.
ഇത് വെറും സസ്പെൻഷൻ നടപടിയാണെന്നും വൈസ് ചാൻസലറും സർവകലാശാലയും രണ്ട് നിലപാടുകൾ സ്വീകരിക്കരുത്, സസ്‌പെൻഷൻ നടപടിയെ അധികം വലുതാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഡോ. അനിൽ കുമാർ നൽകിയ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
സസ്‌പെൻഷന്‍ നടപടിയിൽ ഉപാധികളോ സിന്‍ഡിക്കറ്റിന്റെ അംഗീകാരമോ ഇല്ലെന്ന് ഡോ. അനിൽ കുമാർ ചൂണ്ടിക്കാട്ടി. രജിസ്ട്രാറുടെ നിയമനാധികാരി സർവകലാശാല സിന്‍ഡിക്കറ്റാണ്. വൈസ് ചാൻസലർക്ക് അതിനവകാശമില്ല. സസ്‌പെൻഷൻ നടപടി നിയമലംഘനവും അധികാരപരിധി അതിക്രമവുമാണ് എന്ന് ഹർജിക്കാരൻ വാദിച്ചു.
മതചിഹ്നങ്ങൾ സംബന്ധിച്ച ഹൈക്കോടതിയുടെ വിമർശനത്തിൽ, സെനറ്റ് ഹാളിലെ സംഘർഷവുമായി ബന്ധപ്പെട്ട് മതചിഹ്നങ്ങൾ പ്രദർശിപ്പിച്ചുവെന്ന ആരോപണവും ഹൈക്കോടതി ഗൗരവത്തിൽ എടുത്തു. ഹിന്ദു ദേവതയുടെ ചിത്രമാണ് പ്രദർശിപ്പിച്ചതെന്ന് രജിസ്ട്രാറിന്റെ അഭിഭാഷകൻ എൽവിൻ പീറ്റർ പി.ജെ മറുപടി നൽകി.
“ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയായി വിശേഷിപ്പിച്ചതിന് ഹൈക്കോടതി വിമർശനവും രേഖപ്പെടുത്തി. “ഇത് മതചിഹ്നമല്ലെന്നോ അല്ലെങ്കില്‍ എന്തെന്നോ വ്യക്തമാക്കാതെ വാദമുന്നയിക്കരുത്,” – ഹൈക്കോടതി നിരീക്ഷിച്ചു.
സെനറ്റ് ഹാളിന് പുറത്ത് ഉണ്ടായ ക്രമസമാധാന പ്രശ്‌നം എന്താണെന്ന് വിശദീകരിക്കാൻ പൊലീസ് ബാധ്യസ്ഥരാണ്.ഗവർണർ പങ്കെടുക്കേണ്ടിരുന്ന പരിപാടിയിലായിരുന്നു സംഭവം എന്നത് കൂടി ഗൗരവത്തോടെ വിലയിരുത്തണം. വൈസ് ചാൻസലർ നിയമം ലംഘിച്ചോ എന്ന് വ്യക്തമാക്കാൻ സർവകലാശാല തരതമ്യത്തിൽ വിശദീകരണം നൽകണം.
Tag: Kerala University Registrar’s suspension to remain in place, says High Court