Latest News

കൊല്ലം വിദ്യാർത്ഥിയുടെ മരണം: മാനേജ്‌മെന്റിനും പ്രധാനാധ്യാപികയ്ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും

 കൊല്ലം വിദ്യാർത്ഥിയുടെ മരണം: മാനേജ്‌മെന്റിനും പ്രധാനാധ്യാപികയ്ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ മനു വൈദ്യുതി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ അധികാരികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഡ്യുക്കേഷണല്‍ ഓഫീസറായ ആന്റണി പീറ്ററില്‍ നിന്ന് ഉടന്‍ വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

ഡ്യൂട്ടി നിര്‍വഹണത്തിൽ വീഴ്ച വരുത്തിയതിന് സ്‌കൂള്‍ മാനേജ്മെന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും, പ്രധാനാധ്യാപികയെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചതായി മന്ത്രി പറഞ്ഞു. മാനേജ്മെന്റ് നടപടി സ്വീകരിക്കാതിരിച്ചാല്‍ സര്‍ക്കാരുതന്നെ ഇടപെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ദുരന്തം അഭിമുഖീകരിച്ച മിഥുന്‍ മനുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും, ഇളയ കുട്ടിയുടെ എസ്.എസ്.എല്‍.സി. വരെയുള്ള പഠനത്തിന് വിദ്യാഭ്യാസ ഫീസ് പൂര്‍ണമായി ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സിന്റെ നേതൃത്വത്തില്‍ കുടുംബത്തിന് പുതുതായി ഒരു വീടും നിര്‍മ്മിച്ചു നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tag: Kollam student’s death: Strong action will be taken against the management and the principal

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes