Latest News

കോഴിക്കോട് സ്കൂട്ടറിലെത്തിയ ആൾ 40 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്

 കോഴിക്കോട് സ്കൂട്ടറിലെത്തിയ ആൾ 40 ലക്ഷം രൂപ തട്ടിയെടുത്തു; പ്രതിയെ തിരിച്ചറിഞ്ഞ് പോലീസ്

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നു സ്കൂട്ടറിൽ എത്തിയയാൾ 40 ലക്ഷം രൂപ കവർന്നു. ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്ക് ജീവനക്കാരനായ അരവിന്ദിന്റെ കൈവശം ഉണ്ടായിരുന്ന പണമുള്ള കറുത്ത ബാഗാണ് പ്രതി തട്ടിപ്പറിച്ചത്. പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്കുള്ള റോഡിലെ അക്ഷയ ഫിനാൻസ് സ്ഥാപനത്തിന്റെ മുന്നിലാണ് സംഭവം നടന്നത്.

പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാലാണ് 40 ലക്ഷം രൂപ തട്ടിയെടുത്തതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. കറുത്ത ഇരുചക്ര വാഹനത്തിൽ രക്ഷപ്പെട്ട ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഷിബിൻ ലാലിനെ കണ്ടെത്താനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അന്വേഷണം ഇതിനകം പൊലീസ് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes