Latest News

ലാബിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പ്കാരൻ പിടിയിൽ

 ലാബിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്തി; നടത്തിപ്പ്കാരൻ പിടിയിൽ

കോഴിക്കോട്: കുറ്റ്യാടിയിലെ സ്വകാര്യ ലാബിൽ ഒളിക്യാമറ വച്ച് ജീവനക്കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ലാബ് നടത്തിപ്പുകാരൻ പിടിയിൽ. കുറ്റ്യാടി താലൂക്ക് ആശുപത്രിക്ക് സമീപമുള്ള അരീക്കര ലാബിൽ നടത്തിയ കുറ്റകൃത്യത്തിന് ലാബ് ഉടമയുടെ സഹോദരൻ അസ്ലമാണ് അറസ്റ്റിലായത്. ജീവനക്കാരി ശുചിമുറിയിൽ പ്രവേശിച്ചപ്പോൾ ഒളിച്ചുവെച്ച മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു. അതോടെ യുവതി ബഹളംവെച്ചതിനെത്തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ പരിശോധനകൾ നടത്തി കുറ്റ്യാടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes