കുവൈത്ത് ടവറുകൾ ഇനി അറബ് പൈതൃക പട്ടികയിൽ

കുവൈത്തിന്‍റെ അഭിമാന സ്തംഭങ്ങളായ കുവൈത്തി ടവറുകൾക്ക് അറബ് രാജ്യങ്ങളിലെ വാസ്തുവിദ്യ, നഗര പൈതൃകം എന്നിവയ്ക്കായുള്ള അറബ് ഒബ്സർവേറ്ററിയുടെ അറബ് പൈതൃക പട്ടികയിൽ ഇടം ലഭിച്ചു. ആധുനിക വാസ്തുവിദ്യ വിഭാഗത്തിലാണ് ടവറുകൾ ഈ അംഗീകാരം നേടിയത്.
ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്ന ഒബ്സർവേറ്ററിയുടെ ഒമ്പതാമത് റീജിയണൽ ഫോറത്തിലാണ് ഈ പ്രഖ്യാപനം നടന്നത്. ഫോറത്തിൽ ആധുനിക വാസ്തുവിദ്യ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട മൂന്ന് നിർമ്മിതികളിൽ ഒന്നായിരുന്നു കുവൈത്തി ടവറുകൾ എന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സിലെ (NCCAL) ചരിത്രപരമായ കെട്ടിടങ്ങളുടെ പുനരുദ്ധാരണ വിഭാഗത്തിലെ എഞ്ചിനീയറായ മഹമൂദ് അൽ റാബിയ പറഞ്ഞു. മറ്റ് ചില നിർമ്മിതികളും പട്ടികയിൽ ഇടം നേടിയെങ്കിലും അവ പുരാതന ശിലാ പുരാവസ്തു, പൈതൃക വാസ്തുവിദ്യ വിഭാഗങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.