‘ഇതിഹാസങ്ങള്‍ക്ക് മരണമില്ല’; ആനന്ദ് മഹീന്ദ്ര
വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. രത്തന്‍ ടാറ്റയുടെ അഭാവം അവിശ്വസനീയമാണെന്ന് ആനന്ദ് മഹീന്ദ്ര എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ചരിത്രപരമായ വളര്‍ച്ചയില്‍ എത്തി നില്‍ക്കുകയാണ്. അതില്‍ രത്തന്‍ ടാറ്റയ്ക്ക് നിര്‍ണായ പങ്കാണുള്ളതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു. ഇതിഹാസങ്ങള്‍ക്ക് മരണമില്ലെന്നും ആനന്ദ് മഹീന്ദ്ര കൂട്ടിച്ചേര്‍ത്തു.
വ്യവസായ രംഗത്ത് വിപ്ലവം സൃഷ്ടിച്ച രത്തന്‍ ടാറ്റയുടെ മരണം മുംബൈയിൽ വെച്ചായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ നാല് ദിവസമായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം ആരോഗ്യനില ഭേദമാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ വീണ്ടും ആരോഗ്യനില വഷളാകുകയായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു രത്തന്‍ ടാറ്റ കഴിഞ്ഞിരുന്നത്. ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖന്‍ കൂടിയാണ് രത്തന്‍ടാറ്റ.