വാൽപ്പാറയിൽ നാല് വയസ്സ്കാരിയെ പുലി പിടിച്ചു; കുട്ടിക്കായി തിരച്ചിൽ തുടരുന്നു

മലക്കപ്പാറ: വാൽപ്പാറയിൽ ഝാർഖണ്ഡ്
സ്വദേശിയായ നാലരവയസ്സുകാരിയെ പുലി പിടിച്ചു. വീടിനു മുന്നിൽ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തിൽനിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. പ്രദേശവാസികൾ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റുസിനിയെയാണ് പുലി ആക്രമിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാർഖണ്ഡിൽനിന്ന് വാൽപ്പാറയിൽ എത്തിയത്