പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കണം; കേരള പ്ലാന്റേഷൻ മിഷൻ
25 വർഷമായി മാനേജ്മെന്റ് ഉപേക്ഷിച്ചതും പൂട്ടി പോയതുംമായ തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് തുറന്നു പ്രവർത്തിക്കണമെന്ന് കേരള പ്ലാന്റേഷൻ വെൽഫെയർ മിഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കാൽ നൂറ്റാണ്ട് ആയിട്ടും പല എസ്റ്റേറ്റ് ഇപ്പോഴും അടഞ്ഞ തന്നെയാണ് കിടപ്പ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് തോട്ടം മാനേജ്മെന്റ് എസ്റ്റേറ്റുകൾ തുറക്കാത്ത നിലപാടുകളാണ് സ്വീകരിച്ച വന്നിരുന്നത്. പല എസ്റ്റേറ്റുകളും ഭൂമി തുണ്ടുതുണ്ടായി മുറിച്ചു വില്പന നടത്തിവന്നിരുന്നു. ആയിരക്കണക്കിന് എസ്റ്റേറ്റ് ഭൂമികൾ വിൽപ്പന നടത്തിയിട്ടുണ്ട്. തൊഴിലാളികൾക്ക് കൊടുക്കുവാനുള്ള ആനുകൂല്യങ്ങൾ നൽകാൻ എന്ന കാരണം പറഞ്ഞു കോടതി മുഖാന്തരം വിധി നേടുക്കുകയും, എന്നാൽ നാളിതുവരെ തൊഴിലാളികൾക്ക് നൽകേണ്ട മുൻ ശമ്പള കുടിശ്ശിക, ബോണസ്, ഗ്രാറ്റുവിറ്റി, എന്നിവ ഉൾപ്പെടെ പല ആനുകൂല്യങ്ങളും നൽകുവാൻ ഉണ്ട്.
വിവിധ സ്റ്റേറ്റുകളിലെ ഫാക്ടറികൾ തോട്ടം ഉടമകൾ പൊളിച്ചു വില്പന നടത്തി കൊണ്ടിരിക്കുന്നു. എന്നിട്ടും തൊഴിലാളികൾക്ക് വേണ്ട സാമ്പത്തിക കുടിശ്ശിക നൽകാറില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ലയത്തിലാണ് ഇപ്പോഴും തൊഴിലാളികൾ താമസിക്കുന്നത്. പല ലയങ്ങളും പൊളിഞ്ഞു പോവുകയും കാല പഴക്കത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുള്ളതാണ്. എന്നിട്ട് പോലും മാനേജ്മെന്റ്കൾ പുതുക്കിപ്പണിയുവാൻ ശ്രമിക്കാറില്ല. എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന അവസ്ഥയിലാണ് തൊഴിലാളികൾ താമസിക്കുന്ന പല വീടുകളും. തോട്ട മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുവാൻ വേണ്ടി റിട്ടേഡ് ഹൈക്കോടതി ജഡ്ജി കമ്മീഷനായി സർക്കാർ നിയമിച്ചിട്ടുള്ളതാണ്. വിശദമായ പഠനം നടത്തി തോട്ടം പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ കമ്മീഷൻ സമർപ്പിച്ചിട്ടും വർഷങ്ങളായി തീർപ്പുണ്ടായിട്ടില്ല. സർക്കാർ തോട്ടമേറ്റെടുത്ത് പ്രവർത്തിക്കണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർമാൻ ഷിബു കെ തമ്പി അധ്യക്ഷത വഹിച്ചു. പി ടി ശ്രീകുമാർ, സന്തോഷ് കൃഷ്ണൻ, ബിജു പി ഡേവിസ്, എ എം റെജിമോൻ, ഉസ്താദ് ഖാലിദ് സഖാഫി, ഫാദർ ബിനോയ് പൂന്തോട്ടം, ശാന്തി രമേശ്, തോംസൺ ജോഷ്വാ, സിസ്റ്റർ ശോഭന,ഷിനോജ് ജോസഫ്, തോമസ് വൈദ്യൻ,വിനോദ് വർഗീസ്, ബീന ബോബൻ,ഡോക്ടർ, ലീന പി നാരായണൻ, ഗിരിജ സി, ഷീല വർഗീസ്, സി എൻ. മണി എന്നിവർ പ്രസംഗിച്ചു.