‘നിലമ്പൂർ ഫലം ഭരണത്തിന്റെ വിലയിരുത്തലല്ല’- എം സ്വരാജ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തെ എൽഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലായി കാണുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് പ്രതികരിച്ചു. എൻഡിഎഫ് ചില വിഷയങ്ങൾ ഉയർത്തിയിരുന്നു. ജനങ്ങൾക്ക് അതിൽ തെറ്റിദ്ധാരണ ഉണ്ടായോ എന്നത് പരിശോധിക്കേണ്ടതുണ്ട്. ഞങ്ങൾ ഉയർത്തിയത് വികസനവുമായി ബന്ധപ്പെട്ടും ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളുമായിരിന്നു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിനെ അഭിനന്ദിക്കുന്നതായും ഫലം സൂക്ഷ്മമായി വിശകലനം ചെയ്ത് ആവശ്യമായതെല്ലാം ഉൾക്കൊള്ളുമെന്നും സ്വരാജ് വ്യക്തമാക്കി.