Latest News

ബ്രിട്ടനിൽ വൻ വിമാനാപകടം: പറന്നുയന്ന ഉടൻ കത്തിയ വിമാനം മുഴുവൻ നശിച്ചു

 ബ്രിട്ടനിൽ വൻ വിമാനാപകടം: പറന്നുയന്ന ഉടൻ കത്തിയ വിമാനം മുഴുവൻ നശിച്ചു

ബ്രിട്ടനിലെ സൗത്ത് എൻഡ് വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനത്തിന് തീപിടിച്ചു. വിമാനം പൂർണമായും കത്തി നശിച്ചു. ബീച്ച് ബി200 സൂപ്പര്‍ കിംഗ് എയറാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വിമാനത്തിൽ എത്രയാള്‍ ഉണ്ടായിരുന്നു എന്നതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ആകാശത്ത് വലിയ അഗ്നിഗോളം തെളിഞ്ഞതായി ദൃക്‌സാക്ഷികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു. അപകടസമയത്ത് എടുത്ത ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വിമാനത്താവളത്തിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിൽ വലിയ പുകമൂടലാണ് ഉള്ളത്. പൊലീസും അഗ്നിശമന സേനയും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലണ്ടനിലെ സെന്‍ട്രല്‍ മേഖലയിൽ നിന്നു 35 മൈല്‍ അകലെയാണിത് സംഭവിച്ചത്. അപകടത്തിൽപ്പെട്ട വിമാനം നെതര്‍ലന്‍ഡ്‌സിലേക്കുള്ള യാത്രയിലായിരുന്നു എന്നാണ് ലഭിച്ച പ്രാഥമിക വിവരം.

Tag:Major plane crash in Britain: Plane completely destroyed after burning immediately after takeoff

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes