Latest News

മെഡിസെപ്പ് പദ്ധതി: 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍

 മെഡിസെപ്പ് പദ്ധതി: 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങള്‍

തിരുവനന്തപുരം: 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങളാണ് മെഡിസെപ്പ് പദ്ധതി വഴി രണ്ടര വര്‍ഷത്തിനുള്ളില്‍ നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായാണ് സൗജന്യ കിടത്തി ചികിത്സ ഇത്രയും തുകയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കിയത്. ഇതില്‍ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകള്‍ക്കായാണ് നല്‍കിയതെന്നും ധനകാര്യ മന്ത്രാലയം പറഞ്ഞു.
വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം ഉള്‍പ്പെടെ അടിയന്തിര സാഹചര്യങ്ങളില്‍ പാനല്‍ ചെയ്തിട്ടില്ലാത്ത ആശുപത്രികളില്‍ ചികിത്സ തേടിയതിന് നാലു കോടി രൂപയും ഇന്‍ഷുറന്‍സ് കമ്പനി നല്‍കി. 87.15 കോടി രൂപ സര്‍ക്കാര്‍ ആശുപത്രകളിലെ ചികിത്സയ്ക്കും നല്‍കി. 56.29 കോടി രൂപ അതീവ ഗുരുതര രോഗങ്ങള്‍, അവയവമാറ്റ ശസ്ത്രക്രീയകള്‍ എന്നിവയ്ക്കായുള്ള പ്രത്യേക നിധിയില്‍നിന്നാണ് അനുവദിച്ചത്. മെഡിസെപ്പ് കേരളം സൃഷ്ടിച്ച മറ്റൊരു ലോക മാതൃകയാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ചികിത്സ തേടുന്ന ഗുണഭോക്താക്കളുടെ എണ്ണത്തിലെ വര്‍ദ്ധനവ്, സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളുടെയും സജീവ സാന്നിദ്ധ്യം, അവരുടെ പങ്കാളിത്ത മേന്മയില്‍ പദ്ധതിയില്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട നിരവധി ജീവനുകള്‍ക്ക് ലഭ്യമായ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എന്നിവ മെഡിസെപ്പിന്റെ മുഖമുദ്രയാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes