വിദ്യാഭ്യാസ മേഖലയില്‍ 1444.4 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് കേന്ദ്ര സർക്കാരിൽ നിന്ന് ന്യായമായി ലഭിക്കേണ്ട ₹1444.4 കോടി രൂപ ഇനിയും നൽകാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഈ തുക നൽകാൻ കേന്ദ്രം ഇനിയും തയ്യാറാകുന്നില്ലെങ്കിൽ നിയമനടപടികൾക്ക് പോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് ലഭിക്കുന്നതുപോലെ തന്നെ കേരളത്തിലെ കുട്ടികൾക്കും അവകാശമുള്ള അനുദാനങ്ങൾ നൽകേണ്ടത് കേന്ദ്രത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ വിവേചനം കാണിക്കരുതെന്നും, ഈ കാര്യം എംപിമാരുടെ കോൺഫറൻസിൽ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ന്യായമായി ലഭിക്കേണ്ട തുക നിഷേധിക്കാൻ ഒരു ഭരണകൂടത്തിനും അധികാരമില്ലെന്ന് മന്ത്രി വ്യക്തമാക്കി.