കൊല്ലത്ത് നിന്ന് കാണാതായ ഇരുപത് വയസുകാരിയെ കണ്ടെത്തി
കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി. തൃശ്ശൂരിൽ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. 18ാം തീയതി രാവിലെ പത്തരയോടെയാണ് ഐശ്വര്യയെ കാണാതായത്.
കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ. 18 -ാം തീയതി രാവിലെ 10 മണി വരെ കുട്ടി വീട്ടിലുണ്ടായിരുന്നു. 10 മണിക്ക് ശേഷം ഫോൺ വിളിച്ചപ്പോൾ ഐശ്വര്യ കോൾ എടുത്തില്ല . നിരവധി തവണ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ശേഷം അയൽക്കാരോട് നോക്കാൻ പറയുകയായിരുന്നു. വീട്ടിൽ പോയി അന്വേഷിച്ചപ്പോഴാണ് കുട്ടി വീട്ടിലിലെന്ന് അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
18-ാം തിയ്യതി രാവിലെ വീട്ടിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര വാഹനത്തിൽ പോയതിന്റെ ഫോട്ടോ പൊലീസിന് ലഭിച്ചു. ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ പൊലീസിനോട് പറഞ്ഞു. പെൺകുട്ടിക്കായി റെയിൽവേ സ്റ്റേഷനുകൾ അടക്കം കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തിയത്