ഒന്നര വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം കഴിച്ചിട്ട നിലയിൽ കണ്ടെത്തി

ബത്തേരി (വയനാട്): ഏകദേശം ഒന്നര വർഷം മുമ്പ് കോഴിക്കോട്ടുനിന്ന് കാണാതായ വ്യക്തിയുടെ മൃതദേഹം തമിഴ്നാട് അതിർത്തിയിലെ വനപ്രദേശത്ത് കണ്ടെത്തി. മരിച്ചത് വയനാട് പൂമല ചെട്ടിമൂല സ്വദേശി ഹേമചന്ദ്രൻ (54) ആണെന്നാണ് പ്രാഥമിക നിഗമനം. ഹേമചന്ദ്രന്റേതാണെന്ന് കരുതുന്ന മൃതദേഹം ചേരമ്പാടി വനമേഖലയിൽ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികൾ കേരള, തമിഴ്നാട് പൊലീസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷും അജേഷുമാണ് പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. മൃതദേഹം മറവുചെയ്യുന്നതിന് സഹായിച്ച രണ്ട് പേരാണ് ഇവർ. കേസിലെ പ്രധാന പ്രതിയെന്ന് കരുതപ്പെടുന്ന നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ പൊലീസ് തയ്യാറെടുക്കുകയാണ്. തട്ടിക്കൊണ്ടുപോകലിന് നൗഷാദ് നേതൃത്വം നൽകിയെന്നാണ് വിവരം.