Latest News

ജീവിതം സമരമാക്കിയ ജനനായകനെന്ന് മോഹൻലാൽ; ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി

 ജീവിതം സമരമാക്കിയ ജനനായകനെന്ന് മോഹൻലാൽ; ആദരാഞ്ജലികൾ അർപ്പിച്ച് മമ്മൂട്ടി

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് സിനിമാലോകം. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, മഞ്ജുവാര്യർ അടക്കമുള്ള താരങ്ങൾ വി എസിന് ആദരാഞ്ജലികൾ അർപ്പിച്ചു.

‘ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന്‌ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല.’- മോഹൻലാൽ കുറിച്ചു.

‘വി.എസ്.അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.’- മഞ്ജു വാര്യർ കുറിച്ചു.

മമ്മൂട്ടി, പൃഥ്വിരാജ് , കുഞ്ചാക്കാബോബൻ, നിവിൻ പോളി, ടൊവിനോ തോമസ്,ബേസിൽ ജോസഫ് തുടങ്ങിയവർ വി.എസിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അനുശോചനം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes