താരസംഘടന അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ തുടരും

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ വാർഷിക ജനറൽ ബോഡി യോഗം എറണാകുളം ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ നടക്കുന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വോട്ടെടുപ്പ് ഉണ്ടാകാതെ ഭാരവാഹികളെ തിരഞ്ഞെടുത്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. പ്രസിഡന്റായി മോഹൻലാൽ തന്നെ തുടരുമെന്ന സൂചനയുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിൽ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് എത്താനാണ് സാധ്യത.
മോഹൻലാൽ തന്നെ പ്രസിഡന്റായി തുടരണമെന്ന് അഡ്ഹോക്ക് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. ജനറൽ സെക്രട്ടറി സിദ്ദിഖും ട്രഷറർ ഉണ്ണി മുകുന്ദനും രാജിവെച്ച സാഹചര്യത്തിൽ അവരുടെ സ്ഥാനത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തേക്കും. 15 വർഷത്തിന് ശേഷം നടൻ ജഗതി ശ്രീകുമാർ ഇത്തവണ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കുകയാണ്. 2011ലാണ് അദ്ദേഹം അവസാനമായി ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്തത്.