തൃശൂരിൽ അമ്മയും മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

തൃശൂർ: പൊറത്തുശ്ശേരിയില്‍ വീട്ടിനുള്ളില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. വീ വണ്‍ നഗറില്‍ നാട്ടുവള്ളി വീട്ടില്‍ ശശിധരന്റെ ഭാര്യ മാലതി (73), മകൻ സുജീഷ് (45) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ക്ക് ഒന്നിലേറെ ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. ദുർഗന്ധം ഉയർന്നതിന് തുടർന്ന് നാട്ടുകാർ വിവരം അറിയിച്ച അടിസ്ഥാനത്തില്‍ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. സുജീഷിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. നേരത്തേ വിദേശത്തായിരുന്നു. ആറുവർഷമായി നാട്ടിലുണ്ട്. സാമ്പത്തിക ബാധ്യതയാകാം മരണകാരണമെന്നാണ് പോലീസ് കരുതുന്നത്.