മുല്ലപ്പെരിയാർ തീരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കണം; റവന്യൂ മന്ത്രിയ്ക്കും ജില്ലാ കളക്ടർക്കും നിവേദനം നൽകി മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ

മുല്ലപ്പെരിയാർ തീരങ്ങളിൽ വഴിവിളക്ക് സ്ഥാപിക്കണം. മുല്ലപ്പെരിയാർ ഡാം ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി പെരിയാറിന്റെ തീരങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് മുല്ലപ്പെരിയാർ ജനസംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ ഷിബു കെ തമ്പി . റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ വിവിഗ്നേശ്വരിയ്ക്ക് എന്നിവർക്ക് നിവേദനം നൽകി.
നിലവിൽ മുല്ലപ്പെരിയാർ പ്രദേശത്ത് ഡാമിന്റെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ, വഴിവിളക്കുകൾ ഇല്ലാത്തത് രാത്രിയാത്രക്കാരെയും പ്രദേശവാസികളെയും വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. രാത്രിയാവുന്നതോടെ ആശുപത്രിയിലോ മറ്റ് സർവീസുകളോ ഉപയോഗിക്കേണ്ട സാഹചര്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു. ജനപ്രതിനിധികളുടെ ശ്രദ്ധയിൽ ഇക്കാര്യം പലതവണ അറിയിച്ചിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയത്.