ആക്‌സിയോം-4 ജൂൺ 25 ന് വിക്ഷേപണം

ആറ് തവണ മാറ്റിവെച്ച ആക്‌സിയോം 4 ദൗത്യത്തിനായി പുതിയ വിക്ഷേപണ തീയതി നിശ്ചയിച്ചതായി നാസ അറിയിച്ചു. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉൾപ്പെടുന്ന ബഹിരാകാശ യാത്ര സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നതിനുള്ള ദൗത്യമാണിത്. ജൂൺ 25 ബുധനാഴ്ച വിക്ഷേപണം നടത്താനാണ് ആക്സിയോം സ്‌പേസ്, സ്‌പേസ് എക്‌സ്, നാസ എന്നിവർ തീരുമാനിച്ചിരിക്കുന്നത്. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 2:31ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:10) റോക്കറ്റ് വിക്ഷേപിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ദൗത്യമാണിത്.