‘നയൻ താരയും വിഘ്നേഷും വേർപിരിയുന്നു’; മറുപടിയുമായി താരം

മലയാളികളുടെ പ്രിയ നടിയാണ് തെന്നിന്ത്യൻ നടി നയൻ താര. വിവാഹ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ താരം, ജീവിതത്തിലെ പ്രധാന കാര്യങ്ങളൊക്കെയും പ്രേഷകരുമായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തനിക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് നയൻസ്. വിഘ്നേഷും നയൻതാരയും തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനുള്ള മറുപടിയാണ് താരം സോഷ്യൽ മീഡിയയിലൂടെ നൽകിയിരിക്കുന്നത്.
വിഘ്നേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് നയൻതാര മറുപടി നൽകിയിരിക്കുന്നത്. ഇരുവരും തമാശ രൂപത്തിൽ നോക്കുന്ന പോസിലാണ് ഫോട്ടോ. ‘ഞങ്ങളെക്കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുന്നതിന് ഞങ്ങളുടെ പ്രതികരണം’ എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ചിത്രം പങ്കുവച്ചത്. നിരന്തരം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വിധേയരാകുന്ന താരം, പീഡന കേസിൽ പ്രതിയായ കൊറിയോഗ്രഫർ ജാനിയെ വിഘ്നേഷ് ശിവന്റെ സിനിമയിൽ സഹകരിപ്പിച്ചതിനും വിമർശനം നേരിട്ടിരുന്നു.
പീഡനക്കേസിൽ ഉപാധികളോടെ ജാമ്യത്തിൽ കഴിയുന്ന ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്ററെയാണ് തന്റെ പുതിയ ചിത്രമായ ‘ലൗവ് ഇൻഷുറൻസ് കമ്പനി’യിൽ വിഘ്നേഷ് സഹകരിപ്പിച്ചത്. നയൻതാരയാണ് ഈ ചിത്രത്തിന്റെ നിർമാതാവ്.
Tag: ‘Nayanthara and Vignesh are separating’; The actor responds