പാരിസ് ഡയമണ്ട് ലീഗ്; ജാവലിൻ ത്രോയിൽ ഒന്നാം സ്ഥാനം നേടി നീരജ് ചോപ്ര

പാരിസ്: പാരിസ് ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഒന്നാമത്. ആദ്യ ത്രോയിൽ 88.16 മീറ്റർ എറിഞ്ഞാണ് നീരജ് ഒന്നാം സ്ഥാനം നേടിയത്. ആദ്യമായിട്ടാണ് സീസണിലെ ഡയമണ്ട് ലീഗിൽ നീരജ് ഒന്നാം സ്ഥാനം നേടുന്നത്. എട്ട് വർഷത്തിന് ശേഷമാണ് നീരജ് പാരിസ് ഡയമണ്ട് ലീഗിൽ മത്സരിക്കുന്നത്. ജർമനിയുടെ വെബ്ബറിനാണ് (87.88) രണ്ടാം സ്ഥാനം.