നീറ്റ് യു ജി ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: നീറ്റ് യുജി 2025 പരീക്ഷാഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) പ്രസിദ്ധീകരിച്ചു. മെയ് 4 ന് നടന്ന പരീക്ഷയുടെ ഫലം ഔദ്യോഗിക വെബ്സൈറ്റായ neet.nta.nic.in ൽ ലഭ്യമാണ്. എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി 22.7 ലക്ഷം പേരാണ് ഈ വർഷം പരീക്ഷയെഴുതിയത്.