നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു

നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അഞ്ചാം ഘട്ടം കഴിയുമ്പോൾ ലീഡ് കുറയാതെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. ആദ്യ റൗണ്ടിൽ 419 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന് ലഭിച്ചത്. രണ്ടാം റൗണ്ടിൽ 1239 ആയി. മൂന്നാം റൗണ്ട് ആയതോടെ 1449 വോട്ടുകളുടെ ലീഡിൽ യുഡിഎഫെത്തി. നാലാം റൗണ്ടിൽ 837 വോട്ടിന്റെ ലീഡും അഞ്ചാം റൗണ്ട് എത്തിയപ്പോൾ 3890 ലേക്ക് എത്തി. ആറാം റൗണ്ട് പിന്നിടുമ്പോൾ 4751 ലീഡും ഏഴാം റൗണ്ടിൽ 5123 ലീഡും നേടി.