ഇന്ത്യയില്‍ ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആര്‍ക്കും എം പോക്സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ സ്ഥിരീകരണം. എന്നാല്‍ സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്‌സ് ലക്ഷണങ്ങള്‍ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. മങ്കിപോക്‌സ് വ്യാപനം സ്ഥിരീകരിച്ചിട്ടുള്ള രാജ്യത്ത് നിന്നാണ് യുവാവ് ഇന്ത്യയിലെത്തിയത്.
കൂടുതല്‍ നിരീക്ഷണത്തിനായി യുവാവിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തുടര്‍ന്ന് നടന്ന പരിശോധനയില്‍ യുവാവിന്റെ ഫലം നെഗറ്റീവ് ആകുകയായിരുന്നു. വാനരവസൂരി അഥവാ മങ്കിപോക്സ് രോഗം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്നതാണ്. ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്.