രോഗം വന്നപ്പോൾ കുഞ്ഞിന് ചികിത്സ നൽകിയില്ല; ഒരു വയസ്സ്കാരന്റെ മരണത്തിൽ അന്വേഷണം
മലപ്പുറം: കാടാമ്പുഴയിൽ ചികിത്സ ലഭിക്കാതെ ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. അക്യുപഞ്ചർ ചികിത്സ നൽകുന്ന യുവതിയുടെ മകനാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ മതിയായ ചികിത്സ നൽകാതിരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ദിവസമാണ് കുഞ്ഞ് മരിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്നമുണ്ടായിട്ടും മാതാപിതാക്കൾ ചികിത്സ നൽകാൻ തയ്യാറായില്ലെന്ന ആരോപണമാണ് ഉയരുന്നത്. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

