സോഷ്യൽ മീഡിയയിൽ ലീക്കായി നോളന്റെ ഒഡീസിയുടെ ടീസർ
ക്രിസ്റ്റഫർ നോളന്റെ സംവിധാനം ചെയ്യുന്ന ഒഡീസിയുടെ ടീസർ ഓൺലൈനിൽ ലീക്കായി. അടുത്ത വർഷം ജൂലൈ 17 ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ടീസർ സ്വകാര്യ സദസ്സിൽ പ്രീമിയർ ചെയ്യുന്നതിനിടയിൽ ആരോ സ്മാർട്ട് ഫോണിൽ പകർത്തുകയാണുണ്ടായതെന്നാണ് വിവരം. ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന 13 ആം ചിത്രമാണ് ഒഡീസി. സൈക്കോളജിക്കൽ ത്രല്ലർ ഗണത്തിൽ നിന്ന് വിഭിന്നമായി ഗ്രീക്ക് ഇതിഹാസമായ ഒരു നാടോടിക്കഥയാണ് എന്നതാണ് സിനിമയുടെ പ്രേത്യേകത. മാറ്റ് ഡെമൺ, ടോം ഹോളണ്ട്, സെൻഡായ, റോബർട്ട് പാറ്റിൻസൺ, ആൻ ഹാഥ് വേ, എലിയട്ട് പേജ്, ചാർലെസ് തെറോൺ, മിയ ഗോത്, തുടങ്ങിയ വമ്പൻ താരനിരയാണ് ഒഡീസിക്കായി അണിനിരക്കുന്നത്.

