ഒ കെ വാസുവിനെ സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി
കൊച്ചി: ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന ഒ കെ വാസുവിനെ സിപിഐഎം പാനൂര്‍ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഏരിയാ സമ്മേളനത്തിലാണ് ഒ കെ വാസുവിനെ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തത്. ആര്‍എസ്എസ് നേതാവായിരുന്ന ഒ കെ വാസു 2014ലാണ് സിപിഐഎമ്മില്‍ ചേരുന്നത്. മുന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു അദ്ദേഹം.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ എത്തിയപ്പോഴുണ്ടായ സിപിഐഎം വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് പ്രതിരോധിച്ചത് സിപിഐഎമ്മിലേക്ക് വന്ന ഒ കെ വാസുവിനെ ചൂണ്ടിക്കാണിച്ചായിരുന്നു. ഒ കെ വാസുവിനെ 2017ലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റാക്കിയത്.
ബിജെപിയുടെ സംസ്ഥാനത്തെ പ്രമുഖ നേതാവും കണ്ണൂര്‍ ജില്ലാ പ്രസിഡന്റുമായിരുന്ന ഒ കെ വാസു 2014ലാണ് കുടുംബത്തോടൊപ്പം സിപിഐഎമ്മില്‍ ചേര്‍ന്നത്.