ജമ്മു കശ്മീരിൽ സുരക്ഷ ശക്തം: ‘ഓപ്പറേഷൻ ബിഹാലി’ ദൗത്യം തുടരുന്നു

ജമ്മു: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഒരു തീവ്രവാദിയെ വധിച്ചു. ഉധംപൂർ ജില്ലയിലെ ബസന്ത് ഗഢിലാണ് ഏറ്റുമുട്ടൽ നടന്നത്. ‘ഓപ്പറേഷൻ ബിഹാലി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക ദൗത്യം ഇപ്പോഴും തുടർനടപടികളോടെ പുരോഗമിക്കുകയാണ്. അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര അടക്കമുള്ള സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.