ഓപ്പറേഷൻ സിന്ധു: കൂടുതൽ മലയാളികൾ ഇറാനിൽ നിന്ന് തിരിച്ചെത്തി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് മലയാളികൾ നാട്ടിലേക്ക് മടങ്ങിയെത്തി. പുലർച്ചെ എത്തിയ വിമാനത്തിൽ 14 മലയാളികൾ തിരിച്ചെത്തി. ഇതിൽ 12 പേർ വിദ്യാർത്ഥികളാണ്. ഇതുവരെ രണ്ടായിരത്തിലധികം ഇന്ത്യക്കാരാണ് ഈ ഓപ്പറേഷനിലൂടെ തിരിച്ചെത്തിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു.