പി. കേശവദേവ് സാഹിത്യപുരസ്‌കാരം ഡോ. ശശി തരൂരിന്; ഡയബ്‌സ്‌ക്രീൻ അവാർഡ് ഡോ. ബൻഷി സാബുവിന്

പാർലമെന്റ് അംഗവും എഴുത്തുകാരനുമായ ഡോ. ശശി തരൂരിന് 2024ലെ പി. കേശവദേവ് സാഹിത്യപുരസ്‌കാരം. ‘Why I Am a Hindu’, ‘The Battle of Belonging’ തുടങ്ങിയ കൃതികളുടെ സാഹിത്യ മൂല്യവും സാമൂഹിക പ്രസക്തിയും പരിഗണിച്ചാണ് പുരസ്‌കാരത്തിന് തരൂരിനെ തെരഞ്ഞെടുത്തത്.
ഡയബറ്റോളജിസ്റ്റായ ഡോ. ബൻഷി സാബുവിനാണ് ഇത്തവണത്തെ ഡയബ്‌സ്‌ക്രീൻ അവാർഡ്. പൊതു ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പ്രമേഹ പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾക്കും അതിലൂടെയുള്ള ജനജാഗ്രതാ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിക്കുന്നത്. 50,000 രൂപയും, പ്രശസ്തി പത്രവും, ബി.ഡി. ദത്തന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് ഉൾക്കൊള്ളുന്നത്.
Tag: P. Keshavdev Literary Award to Dr. Shashi Tharoor; Diabscreen Award to Dr. Banshi Sabu