അഹമ്മദാബാദ് വിമാനാപകടം: നരേന്ദ്ര മോദി ഇന്ന് അപകടസ്ഥലത്തെത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെത്തും. വിമാനാപകടം നടന്ന സ്ഥലവും ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും പരിക്കേറ്റവരെയും സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രി തന്നെ അഹമ്മദാബാദിലെത്തി അപകടത്തെ കുറിച്ചുള്ള സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അപകടം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. എഎഐബി ഡയറക്ടർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥർ അഹമ്മദാബാദിൽ എത്തിയിട്ടുണ്ട്.