പ്രധാനമന്ത്രി അഹമ്മദാബാദിലെത്തി; അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ചു

അഹമ്മദാബാദ് : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തെ സ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തി കണ്ടു. എയർ ഇന്ത്യ സി ഇ ഒ യും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.